ഷിംല: കനത്ത മഴയില്‍ കുളുവിലെ കസോളില്‍ അകപ്പെട്ട രണ്ടായിരത്തോളം ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി. കാസോള്‍-ഭുണ്ടാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് വിനോദസഞ്ചാരികള്‍ മേഖലയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത ജില്ലാഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. പ്രദേശത്ത് മൊബൈല്‍ സര്‍വീസും വൈദ്യുതിയും മുടങ്ങിയതാണ് തങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെതെന്നാണ് വിനോദ സഞ്ചാരികള്‍ തുറന്ന് പറഞ്ഞത്.
ഹിമാചലിലെ കുന്‍സും ചുരത്തിനരികെ ഇപ്പോഴും റോഡില്‍ നാലടിപ്പൊക്കത്തില്‍ മഞ്ഞ് മൂടിക്കിടപ്പുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇവിടെ റോഡിലെ തടസ്സം നീക്കാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണെന്നും വിനോദ സഞ്ചാരികളെ തിരികെയെത്തിക്കാന്‍ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. മഴക്കെടുതിയില്‍ ഹിമാചലില്‍ മാത്രം എണ്‍പതോളം പേരാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് അടുത്ത ഞായറാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Content Highlights:2000 tourists rescued in kullu
Comments are closed for this post.