2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മെയ് മൂന്നിന് പശ്ചിമബംഗാളില്‍ ബി.ജെ.പി മുഖ്യമന്ത്രി അധികാരമേല്‍ക്കും: തേജസ്വി സൂര്യ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 200 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി എം.പി തേജസ്വി സൂര്യ. മെയ് മൂന്നിന് ബി.ജെ.പി മുഖ്യമന്ത്രി അധികാരമേല്‍ക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞു.

‘മുഖ്യമന്ത്രിയെന്ന നിലയില്‍ മമതാ ബാനര്‍ജിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു. മെയ് മൂന്നിന് പശ്ചിമബംഗാളിന് ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാവും’- അദ്ദേഹം പറഞ്ഞു.

‘200 ല്‍ കുറഞ്ഞ് സീറ്റ് ഞങ്ങള്‍ക്ക് കിട്ടില്ല. എന്തായാലും 200ന് മുകളില്‍ തന്നെയായിരിക്കും. അതിനുള്ള തയ്യാറെടുപ്പ് ഇന്നു തുടങ്ങിയതല്ല. ഞങ്ങള്‍ അഞ്ചുവര്‍ഷം മുന്‍പേ തുടങ്ങിവച്ചതാണ്’- തേജസ്വി സൂര്യ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.