
റിയോ ഡി ജനീറോ: റിയോയില്‍ പുരുഷവിഭാഗം 200 മീറ്റര്‍ സെമിയില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത നേടി. രണ്ടാം ഹീറ്റ്സില്‍ ഒന്നാമനായാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. 19.78 സെക്കന്‍ഡ് കൊണ്ടാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. അതേ സമയം അമേരിക്കന്‍ താരവും ബോള്‍ട്ടിന്റെ പ്രധാന എതിരാളിയുമായ ജസ്റ്റിന് ഗാട്ലിനും ജമൈക്കയുടെ താരമായ യൊഹാന്‍ ബ്ലേക്കും മല്‍സരത്തില്‍ നിന്ന് പുറത്തായി. ഗാട്ലിന് മൂന്നാം ഹീറ്റ്സില്‍ മൂന്നാമതായും ബ്ലേക്ക് ആറാമതായുമാണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ 200 മീറ്ററില്‍ ജമൈക്കയുടെ എലൈന്‍ തോംസണിന് സ്വര്‍ണം.