
നെയ്യാറ്റിന്‍കര: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെക്ക് കടത്തികുയായിരുന്ന ഇരുനൂറ് കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി ഗഫൂര്‍ (38)നെയാണ് ഇന്നലെ രാവിലെ അമരവിള ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെ എക്സൈസും സംഘവും പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ വര്‍ക്കല ഭാഗങ്ങളിലെക്ക് ചില്ലറ വില്പനക്കായി സ്വകാര്യ വാഹനത്തില്‍ കടത്തികൊണ്ടു വരുകയായിരുന്നു. എക്സൈസ് ഇന്‍സ്പക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ ജസൂറിനെ അമരവിള എക്സൈസ് റെയ്ഞ്ചിന് ഇന്ന് കൈമാറും.