ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആര്‍.കെ പുരത്ത് വെടിവെപ്പ്. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ആര്‍കെ പുരം അംബേദ്കര്‍ ഭസ്തിയിലാണ് സംഭവം. കോളനിയിലെ താമസക്കാരായ പിങ്കി(30), ജ്യോതി(29) എന്നിവരാണ് കൊല്ലപ്പെട്ടത്.
#Delhi Firing video#DelhiCrime https://t.co/fyNQeKBuST pic.twitter.com/UcUJICDHlO
— Vinay Tiwari (@vinaytiwari9697) June 18, 2023
വെടിയേറ്റതിന് പിന്നാലെ ഇരുവരേയും എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. മരിച്ച് സ്ത്രീകളുടെ ബന്ധുക്കളായ യുവാക്കളാണ് വെടിവെച്ചതെന്നാണ് സൂചന. ഡല്‍ഹി പൊലിസ് അക്രമികള്‍ക്കായി തെരച്ചില്‍ തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Comments are closed for this post.