2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ മരിച്ചു; തെരച്ചില്‍ തുടരുന്നു

ദുബായ്: യുഎഇയുടെ കടലില്‍ തകര്‍ന്നു വീണ ഏറോ ഗള്‍ഫ് ഹെലികോപ്റ്ററിന്റെ പൈലറ്റുമാര്‍ക്കായി തിരച്ചില്‍ തുടരുന്നതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു.
ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രി പരിശീലന അഭ്യാസത്തിനായി രണ്ട് പൈലറ്റുമാരുമായി പുറപ്പെട്ട ബെല്‍ 212 മീഡിയം ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.
ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരാണ് വ്യാഴാഴ്ച രാത്രി 8.07ന് തകര്‍ന്നു വീണ ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
അല്‍മക്തൂം എയര്‍പോര്‍ട്ടിനും തീരത്ത് നിന്നും അകലെയുള്ള എണ്ണക്കിണറിനും മധ്യേ പതിവ് പരിശീലന പറക്കലിലായിരുന്നു ഹെലികോപ്റ്ററെന്നും ഏറോ ഗള്‍ഫ് കമ്പനി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഏറോ ഗള്‍ഫ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും, കഴിയുന്നത്ര വേഗത്തില്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായ രണ്ടു ജീവനക്കാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തങ്ങളുടെ മനസും പ്രാര്‍ത്ഥനയുമെന്നും, ഈ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറില്‍ വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് അപകട വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തില്‍ സെര്‍ച്ച്, റെസ്‌ക്യു ടീമുകള്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. എന്നാല്‍, പൈലറ്റുമാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വിമാനാപകട അന്വേഷണ സംഘം പ്രവര്‍ത്തന നിരതമാണെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി കൂടടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.