ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് കേസുകള്‍ കണ്ടെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കര്‍ണാടകയിലെ രണ്ട് പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
66 ഉം 46ഉം പ്രായമായ രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇരുവരേയും ഉടന്‍തന്നെ ഐസലേഷനിലേക്ക് മാറ്റിയതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്നും ആശങ്ക വേണ്ടെന്നും രണ്ട് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തി പരിശോധിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments are closed for this post.