2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കൊവിഡ്-19: കുവൈത്തില്‍ രണ്ട് മരണം

  • 485 പുതിയ പോസിറ്റീവ് കേസുകള്‍; 152 ഇന്ത്യക്കാര്‍
  • മൊത്തം കൊവിഡ് കേസുകള്‍ 6289 ആയി

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മാത്രം 485 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 6289 ആയി. പുതിയ രോഗികളില്‍ 152 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2644 ആയി.

രാജ്യത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണസംഖ്യ 42 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും നേരത്തെ രോഗമുള്ളവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് രോഗം ബാധിച്ചത്.

കുവൈത്തിലെ ഇന്നത്തെ കൊവിഡ് നില

  • പുതിയ കേസുകള്‍: 485
  • ആകെ പോസിറ്റീവ് കേസുകള്‍: 6289
  • മരണം: 2
  • ആകെ മരണം: 42
  • രോഗ വിമുക്തര്‍: 187
  • ആകെ രോഗവിമുക്തമായവര്‍: 2219
  • നിലവില്‍ ചികിത്സയില്‍: 4028
  • തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവര്‍: 88

അതേസമയം പുതുതായി 187 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2219 ആയി. നിലവില്‍ 4028 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 88 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 48 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News