ശ്രീനഗര്‍: 370-ാം വകുപ്പ് റദ്ദാക്കിയതു മുതല്‍ തടങ്കലിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഉമര്‍ അബ്ദുല്ലയെയും സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്ക് അനുമതി. പ്രവിശ്യാ പ്രസിഡന്റ് ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും ഞായറാഴ്ച സന്ദര്‍ശിക്കും.
മുന്‍ മുഖ്യമന്ത്രിമാരായ ഇരുവരും ഓഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലിലായിരുന്നു. പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെയും കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജ്ജാദ് ലോണിനെയും കാണാന്‍ അതാതു പാര്‍ട്ടി നേതാക്കള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
Comments are closed for this post.