ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ പിക്കപ്പ് ട്രക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മുന്നില്‍ പോവുകയായിരുന്ന ലോറിയുടെ പിറകില്‍ പിക്കപ്പ് ട്രക്ക് ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. മരിച്ചവരെ കുറിച്ച് പൊലീസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. നിശ്ചിത അകലം പാലിക്കാതെ അശ്രദ്ധയോടെ പിക്കപ്പ് ഡ്രൈവര്‍ വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുബായ് പൊലീസ് പൊതുഗതാഗത വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ പറഞ്ഞു.
Comments are closed for this post.