മധ്യപ്രദേശ്: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളായ സുഖോയ്30, മിറാഷ് 2000 എന്നിവ തകര്‍ന്നുവീണു. വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments are closed for this post.