
കോഴിക്കോട്: കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ പണം തിരിമറി നടത്തിയതായി പരാതി. രണ്ടരക്കോടിയിലേറെ രൂപ തിരിമറി നടത്തിയതായി കണ്ടെത്തി. കോര്പറേഷന് സെക്രട്ടറി ടൗണ്‍ പൊലീസില്‍ പരാതി നല്കി. പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ മുന്‍ മാനേജര്‍ റിജിലാണ് പണം തിരിമറി നടത്തിയത്.
കോര്‍പ്പറേഷന്റെ 13 അക്കൗണ്ടുകളാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലുള്ളത്. ഇതില്‍ പൂരക പോഷകാഹാര പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിഞ്ഞ മാസം കോര്പ്പറേഷന് ചെക്ക് സമര്‍പ്പിച്ചപ്പോഴാണ് തിരിമറി പുറത്തുവന്നതെന്നാണ് കോര്‍പ്പറേഷന്റെ പരാതിയില്‍ പറയുന്നത്. ആവശ്യമായ തുകയില്ലെന്ന് കാട്ടി ബാങ്ക് ചെക്ക് മടക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു തവണകളായി 98ലക്ഷം രൂപ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനകം തന്നെ പണം കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് ബാങ്ക് കൈമാറുകയും ചെയ്തു.
പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം കോര്പ്പറേഷന് വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു.അപ്പോഴാണ് വലിയ തിരിമറി നടത്തിയതായി വ്യക്തമാകുന്നത്. മൊത്തം രണ്ട് കോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറി ഇതുവരെ കണ്ടെത്തി.
കോര്പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്.റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു.
Comments are closed for this post.