2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: രണ്ട് ബിഹാരി തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്കു നേരെ വീണ്ടും തീവ്രവാദ ആക്രമണം. രണ്ടു ബിഹാരി തൊഴിലാളികള്‍ ഇന്ന് വെടിയേറ്റു മരിച്ചു. ഇതോടെ, ഈ മാസം മാത്രം തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി.

കുല്‍ഗാം ജില്ലയിലെ വാന്‍പോയിലാണ് തൊഴിലാളികള്‍ക്കു നേരെ വെടിവയ്പ്പുണ്ടായത്. മറ്റൊരു തൊഴിലാളിക്ക് പരുക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ട 11 പേരില്‍ അഞ്ചുപേരും ജമ്മു കശ്മീരിന് പുറത്തുള്ളവരാണ്. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ലക്ഷ്യംവച്ചാണ് ആക്രമണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.