2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആര്യന്‍ ഖാന്റെ കൂടെ അറസ്റ്റിലായ രണ്ടുപേര്‍ക്ക് ജാമ്യം

മനിഷ് രാജ്ഗറിയ, അവിന്‍ സാഹു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

 

മുംബൈ: ക്രൂയിസ് കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ക്ക് ജാമ്യം. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 20 പ്രതികളുള്ള കേസിലാണ് രണ്ടുപേര്‍ക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മനിഷ് രാജ്ഗറിയ, അവിന്‍ സാഹു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

അതേസമയം, ആര്യന്‍ ഖാന് ജാമ്യം അനുവദിക്കണമെന്ന ഹരജി വാദം തുടരാനായി ബോംബെ ഹൈക്കോടതി നാളേക്ക് മാറ്റിവച്ചു.

കേസിലെ 11-ാം പ്രതിയായ മനിഷ് രാജ്ഗാരിയ 2.4 ഗ്രാം കഞ്ചാവ് കൈവശം വച്ചെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. രണ്ടുപ്രാവശ്യം മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റം ചാര്‍ത്തിയാണ് അവിന്‍ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നത്.

ആര്യന്‍ ഖാന്റെ കേസില്‍ വാട്‌സ്ആപ്പ്, ഐ മെസേജുകള്‍ തെളിവായുണ്ടെന്നാണ് അഭിഭാഷകര്‍ പറയുന്നത്. എന്നാല്‍ ഇന്ന് ജാമ്യം ലഭിച്ചവര്‍ക്കെതിരെ അത്തരത്തിലുള്ള തെളിവില്ല. കൂടുതല്‍ അന്വേഷണം ഇവരിലേക്ക് നടന്നില്ലെന്നതും ജാമ്യം ലഭിക്കാന്‍ കാരണമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.