ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് 19 കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര ആണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.
ആശുപത്രി അധികൃതരും പൊലിസും ഉടൻ തന്നെ സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിനു മുകളിൽനിന്നു വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷരയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പാരാമെഡിക്കൽ വിദ്യാർഥിനിയാണ് മരിച്ച അക്ഷര. മാതാവ്: വിദ്യ. സഹോദരൻ: അക്ഷയ്.
Comments are closed for this post.