2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതി, കുറ്റപത്രം ചൊവ്വാഴ്ച്ച

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. ദിലീപിനെ എട്ടാം പ്രതിയാക്കാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പള്‍സര്‍ സുനിക്കും ദിലീപിനും എതിരെയാണ് ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുള്ളത്.

അന്തിമകുറ്റപത്രത്തില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. കേസില്‍  മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും.

ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനവുമായി ബന്ധപ്പെച്ച് വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.