ഭോപ്പാൽ • മധ്യപ്രദേശിൽ നാലു സുരക്ഷാ ഗാർഡുകളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ. 19കാരനായ ശിവപ്രസാദ് ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഒരാളുടെ ഫോൺ ഇയാൾ മോഷ്ടിച്ചിരുന്നു. ഇത് പിന്തുടർന്ന പൊലിസ് ഇന്നലെ പുലർച്ചെ ഭോപ്പാലിൽ വച്ചാണ് പിടികൂടിയത്. ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫ് ആണ് കൃത്യങ്ങൾക്ക് പ്രചോദനമായതെന്നും പ്രശസ്തനാവുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇയാൾ പൊലിസിനോട് പറഞ്ഞു.
കുറ്റകൃത്യങ്ങളിലൊന്നിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരയെ മറഞ്ഞുനിന്ന് അടിക്കുകയും കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും ചെയ്യുന്നതാണിത്.
മധ്യപ്രദേശിലെ സാഗറിൽ മൂന്ന് സുരക്ഷാ ജീവനക്കാരെയാണ് ശിവപ്രസാദ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 28ന് ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരൻ കല്യാൺ ലോധിയായിരുന്നു ആദ്യ ഇര. അടുത്തത് കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ ശംഭു നാരായൺ ദുബെ. തൊട്ടടുത്ത ദിവസം ഒരു വീട്ടിലെ കാവൽക്കാരനായ മംഗൾ അഹിർവാറിനെയും കൊന്നു. പൊലിസ് പട്രോളിങ് ശക്തമാക്കിയതോടെ ഭോപ്പാലിലെത്തി ഒരാളെ കൂടി കൊന്നു. വ്യാഴാഴ്ച രാത്രി മാർബിൾ വടി ഉപയോഗിച്ച് സോനു വർമ (23) എന്ന മാർബിൾ കടയിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് കൊലപ്പെടുത്തിയത്.
Comments are closed for this post.