
തിരുവനന്തപുരം: 18 തസ്തികകളില്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ആയുര്‍വേദത്തിലെയും ഹോമിയോപ്പതിയിലെയും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പുകളില്‍ മെഡിക്കല്‍ ഓഫിസര്‍, അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍, വനം വകുപ്പില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍, സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സര്‍വിസ് കമ്മിഷന്, അഡ്വക്കറ്റ് ജനറല്‍ ഓഫിസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപാര്‍ട്ട്മെന്റ്, വിജിലന്‍സ് ട്രൈബ്യൂണല്‍ ഓഫിസ്, സ്പെഷല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫിസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്, ഓഡിറ്റര്‍ (നേരിട്ടും തസ്തികമാറ്റം വഴിയും), വ്യാവസായിക പരിശീലന വകുപ്പില്‍ ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് – ഇംഗ്ലീഷ് , ടര്‍ണര്‍ എന്നീ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, കേരള നിയമസഭയില്‍ റീഡര്‍, സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (ജില്ലാതലം-തിരുവനന്തപുരം, കോട്ടയം, പാലക്കാട്), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ്-2 (പട്ടികവര്‍ഗക്കാര്‍ക്കുമാത്രം), കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് (എന്‍.സി.എ- എസ്.സി), ജി.സി.ഡി.എയില്‍ ടൗണ്‍ പ്ലാനിങ് ഓഫിസര്‍ (എന്‍.സി.എ.- ഈഴവ, തിയ്യ, ബില്ലവ), ആരോഗ്യവകുപ്പ്, മുനിസിപ്പല്‍ കോമണ്‍ സര്‍വിസസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ്-2, സര്‍വേ ആന്‍ഡ് ലാന്റ് റെക്കോര്‍ഡ്സ് വകുപ്പില്‍ അറ്റന്‍ഡര്‍ (പ്ലേറ്റ് ഗ്രെയിനിങ്) എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.