ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
18നും 45നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വകാര്യ ആശുപത്രികളിലൂടെ മാത്രം
TAGS
പണം കൊടുത്ത് വാങ്ങേണ്ടി വരും
ന്യൂഡല്‍ഹി: രാജ്യത്തെ 18-നും 45-നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ സ്വീകരിക്കാനുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കും വാക്‌സിനേഷന്‍. ഈ മാസം 28 മുതല്‍ 18 വയസ് മുകളിലുള്ളവര്‍ക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ വഴി വാക്‌സിന്‍ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് എന്നതിനാല്‍ ഇതിനായി ആളുകള്‍ സ്വന്തം കൈയില്‍നിന്നും പണം ചിലവഴിക്കേണ്ടി വരും. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഇന്നലെയും പ്രധാനമന്ത്രി ആവര്‍ത്തിച്ചുവെങ്കിലും ഇതിനു പിന്നാലെ ഇറങ്ങിയ മാര്‍ഗനിര്‍ദേശത്തിലാണ് വാക്‌സിന്‍ തല്‍ക്കാലം സ്വകാര്യ കേന്ദ്രങ്ങളിലൂടെയെന്ന പ്രഖ്യാപനം വന്നത്.
സ്വകാര്യ മേഖലയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 1,200 രൂപയ്ക്കുമാണ് കൊടുക്കുന്നത്. നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ വിവിധ സംസ്ഥാനങ്ങള്‍ ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും വാക്‌സിന്‍ കൊടുക്കുന്ന കാര്യത്തില്‍ കമ്പനികള്‍ കൃത്യമായ ഉറപ്പൊന്നും നല്‍കിയിട്ടില്ല.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.