2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് 17കാരന്‍ മരിച്ചു; സഹപാഠിക്ക് പരുക്ക്

പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് 17കാരന്‍ മരിച്ചു; സഹപാഠിക്ക് പരുക്ക്

കൊണ്ടോട്ടി: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു. ഒരാള്‍ മരണപ്പെട്ടു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്. വി.കെ.ശിഹാബിന്റെ മകന്‍ ഷംനാദ് (17) ഷോക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9:00 നാണ് നാടിനെ നടുക്കിയ ദുരന്തം. ഇരുവരും ഫുട്‌ബോള്‍ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ സിനാന്റെ വീട്ടില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.