കട്ടപ്പന: ഹൃദയാഘാതമുണ്ടായ 17കാരിയെ അടിയന്ത ചികിത്സക്കായി കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോവുന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ അപേക്ഷിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ആന്‍ മരിയ ജോയ് എന്ന പെണ്‍കുട്ടിയെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രയിയലേക്കാണ് കൊണ്ടു പോകുന്നത്. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട് ചെറുതോണി- തൊടുപുഴ- മൂവാറ്റു പുഴ- വൈറ്റില വഴിയാണ് ആംബുലന്‍സിന്റെ യാത്ര. KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടു പോകുന്നത്.
Comments are closed for this post.