2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൈനീസ് കല്‍ക്കരി ഖനിയില്‍ വിഷവാതകം ശ്വസിച്ച് 16 മരണം

 

ബെയ്ജിങ്: ചൈനയിലെ കല്‍ക്കരി ഖനിയില്‍ മാരക വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 16 മരണം. ദക്ഷിണകിഴക്കന്‍ ചൈനയിലെ ചോന്ഗ്ക്വിന്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം.

അപകടവിവരമറിഞ്ഞതോടെ 75 അംഗ രക്ഷാസൈനികരും 30 ആരോഗ്യ പ്രവര്‍ത്തകരും ഖനിയിലെത്തിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ കമ്പനിയുടെ കീഴിലുള്ള ഖനിയിലാണ് ഞായറാഴ്ച ഉച്ചയോടെ അപകടമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചൈനയില്‍ കല്‍ക്കരി ഖനികളില്‍ അപകടം പതിവാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.