2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അനുമതിയില്ലാതെ ഇത്തവണ ഹജ്ജിനെത്തിയത് 159,188 പേർ, 5,868 വിദേശികൾ അറസ്റ്റിൽ

അനുമതിയില്ലാതെ ഇത്തവണ ഹജ്ജിനെത്തിയത് 159,188 പേർ, 5,868 വിദേശികൾ അറസ്റ്റിൽ

റിയാദ്: അനുമതിയില്ലാതെ ഈ സീസണിൽ ഹജ്ജ് ചെയ്യാനെത്തിയ 159,188 പേരെ തിരിച്ചയച്ചതായി സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മേധാവി ലഫ്. മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. സഊദി അറേബ്യയിലെ താമസക്കാരായാവരെയാണ് തിരിച്ചയത്. 159,188 താമസക്കാർക്ക് പുറമെ വിദേശത്ത് നിന്നെത്തിയ 5,868 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ നിയമങ്ങൾ ലംഘിച്ച് വിശുദ്ധ നഗരമായ മക്കയിൽ എത്തി നിയമവിരുദ്ധമായി ഹജ്ജ് കർമ്മങ്ങൾ നടത്താൻ പദ്ധതിയിട്ടതിനാണ് 5,868 വിദേശികളെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ താമസസ്ഥലം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മക്കയിലും പരിസരങ്ങളിലും തടസ്സങ്ങളില്ലാത്ത ഹജ്ജ് സീസൺ ഉറപ്പാക്കാൻ സഊദി അധികൃതർ സുരക്ഷാ നടപടികൾ ശക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് അനധികൃതമായി എത്തിയവരെ പിടികൂടാൻ സാധിച്ചത്. ഹജ്ജ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 109,118 വാഹനങ്ങൾ മക്കയിലേക്കുള്ള പ്രവേശന കവാടത്തിൽ നിന്ന് തിരിച്ചയച്ചതായും 83 വ്യാജ തീർഥാടന ട്രാവൽ ഓപ്പറേറ്റർമാരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

   

ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നിയമപരമായ അനുമതിയില്ലാതെ തീർഥാടകരെ കൊണ്ടുപോകുന്ന വ്യക്തികൾക്കെതിരെയും നടപടിയെടുക്കാനുള്ള ചുമതല മക്ക പ്രവേശന കവാടങ്ങളിലെ ചെക്ക്പോസ്റ്റുകൾ കൈകാര്യം ചെയ്യുന്ന സീസണൽ കമ്മിറ്റികൾക്കാണ് നൽകിയിരുന്നത്.

ആദ്യ തവണ ഔദ്യോഗിക അനുമതികളില്ലാത്ത തീർഥാടകരെ മക്കയിലേക്ക് കൊണ്ടുപോകുന്നതിന് ഒരു തീർത്ഥാടകന് 10,000 റിയാൽ പിഴയും 15 ദിവസത്തെ ജയിൽ ശിക്ഷയുമാണ് നൽകുക. കടത്തുന്നയാൾ വിദേശിയാണെങ്കിൽ ശിക്ഷ കഴിഞ്ഞ് നാടകടത്തുകയും ചെയ്യും. വീണ്ടും ആവർത്തിച്ചാൽ 25,000 പിഴയും രണ്ട് മാസത്തെ തടവും ലഭിക്കും. ഒരിക്കൽ കൂടി ആവർത്തിച്ചാൽ 50,000 റിയാൽ പിഴയും ആറുമാസത്തെ തടവും ലഭിക്കും. വിദേശികൾക്ക് പിന്നീട് ജീവിതത്തിൽ സഊദി സന്ദർശിക്കാൻ സാധിക്കുകയും ഇല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.