
ന്യൂയോര്‍ക്ക്: ഗസ്സ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ച യു.എസ്, ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ ഒറ്റപ്പെട്ടു. ഗസ്സയില്‍ നടന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദി ഹമാസ് എന്ന ഫലസ്തീനിയന്‍ സംഘടനയാണെന്നായിരുന്നു യു.എസിന്റെ പ്രമേയം. പ്രമേയത്തെ ആരും പിന്തുണക്കാത്തതിനാല്‍ കൗണ്‍സില്‍ തള്ളി. ഫലസ്തീന് പൗരന്മാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് അവതരിപ്പിച്ച പ്രമേയത്തിനെതിരായി യു.എസ് വോട്ടുചെയ്യുകയുമുണ്ടായി.
ഇസ്റാഈല്‍- ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ ആഴ്ചകളായി നടത്തിയ പ്രതിഷേധ മാര്‍ച്ചിലേക്ക് ഇസ്റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 120 ല്‍ അധികം പേര് കൊല്ലപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പത്തു രാജ്യങ്ങള്‍ കുവൈത്തിന്റെ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ബ്രിട്ടണ്, പോളണ്ട്, നെതര്‍ലാന്റ്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നു. ഇസ്റാഈലിന്റെ പ്രധാന സഖ്യകക്ഷിയായ യു.എസ് മാത്രമാണ് പ്രമേയത്തെ എതിര്‍ത്തു വോട്ടുചെയ്തത്.