പാറ്റ്ന: ബിഹാറില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതടക്കം രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 148 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്നു വോട്ടെടുപ്പ്. ബിഹാറില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 94 മണ്ഡലങ്ങളിലെ ജനങ്ങളാണ് വോട്ടുചെയ്യുന്നത്. ആകെ ആര്.ജെ.ഡി നേതാവ് തേജസ്വി യാദവടക്കം 1,643 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. നവംബര്‍ ഏഴിനാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതടക്കം 28 മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണിത്. 28ല്‍ ഒന്‍പതു സീറ്റുകളെങ്കിലും നേടിയാല്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താം. മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് നേടിയാല്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തും.
ഇതിനു പുറമേ ഗുജറാത്തില്‍ എട്ട്, ഉത്തര്‍പ്രദേശില്‍ ഏഴ്, കര്‍ണാടകയിലും ഒഡിഷയിലും ജാര്‍ഖണ്ഡിലും നാഗാലാന്‍ഡിലും രണ്ടുവീതം, തെലങ്കാനയിലും ചത്തിസ്ഗഢിലും ഹരിയാനയിലും ഓരോന്നുവീതം എന്നിങ്ങനെ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.