
17 വര്‍ഷത്തിനു ശേഷം ടൊയോട്ട സുപ്ര തിരിച്ചുവന്നിരിക്കുകയാണ്. മുമ്പത്തേക്കാളും പതിന്മടങ്ങു സൗന്ദര്യത്തോടെയാണ് തിരിച്ചുവരവ്. തിരിച്ചുവരിവില്‍ ജി.ആര് സുപ്ര എന്നാണ് ടൊയോട്ട ഇവന് നല്കിയ പേര്. ടൊയോട്ടയുടെ എം.കെ4 കാറിനോട് സമാനമായിട്ടില്ലെങ്കിലും ളേ1നോടാണ് കൂടുതല്‍ സാമ്യം, എന്നാല്‍ ഇവനേക്കാളും സുന്ദരനാണ്. സുപ്ര ജി.ആര്. ടൊയോട്ട മോട്ടോര്‍ നോര്‍ത്ത് അമേരിക്ക,യൂറോപ്പ് ,ടൊയോട്ട ഗാസോയുമാണ് പുതിയ മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്് 50 വര്‍ഷത്തെ പഴക്കമുളള സുപ്ര കാറിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ തലമുറക്കാരനെയാണ് 2019ലെ ഡെട്രോയിറ്റ് ഓട്ടോ ഷോയില്‍ ഔദ്യോഗികമായി വതരിപ്പിച്ചിരിക്കുന്നത്. എതാനും മാസങ്ങള്‍ക്കുള്ളില്‍ നിരത്തിലിറങ്ങുന്ന ഇവന് ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
ഇരുവശത്തും നടുവിലേയും ഗ്രില്ലുകളും ഹെഡ്ലാബുകളും താഴ്ന്നിറങ്ങുന്ന മുന്‍ഭാഗവും റെട്രോയിഷ് രൂപകല്‍പ്പനയും വാഹനത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. പിറകുവശത്തുള്ള മനോഹരമായ ബംമ്പറും നീളത്തില്‍ പിന്‍നിരയില്‍ കാണുന്ന എല്‍.ഇ.ഡി ലാബും സ്പ്പോയിലറും എം.കെ4 നേക്കാളും കാറിന് ഭംഗി വര്‍ധിപ്പിക്കുന്നു. 3.0, 3.0 പ്രീമിയം എന്നിങ്ങനെ രണ്ടു മോഡലുകളാണ് സുപ്രക്കുള്ളത്.
3.0 ലിറ്ററില്‍ 6 സിലിണ്ടര്‍ ട്വിന്‍ സ്ക്രോള്‍ ടര്‍ബോ ചാര്‍ജിങ് എഞ്ചിനിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. 335 ബി.എച്ച്.പി കരുത്തില്‍ 495 ടോര്‍ക്കും വാനത്തിന് പ്രഥാനം ചെയ്യുന്നു. 0-100 കി.മീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവന് വെറും 4.1 സെക്കന്റ് മതി. മണിക്കൂറില്‍ 250 കി.മീറ്ററാണ് പരമാവധി വേഗത. ടൊയോട്ടയുടെ ചരിത്രത്തിലെ ഇതുവരെയിറങ്ങിയ എല്ലാ വാഹനത്തേക്കാളും വേഗതയില്‍ ഇവന് കവച്ചുവയ്ക്കുന്നു.
രണ്ടു ഡ്രൈവിങ് മോഡുകളാണ് ജി.ആര് സുപ്രക്കുള്ളത്. നോര്‍മല്‍ മോഡും സ്പോര്‍ട്സ് മോഡുമുണ്ട്. വാങ്ങുന്നവര്‍ക്ക് എതാണോ അനുയോജ്യം അതു തെരഞ്ഞെടുക്കാം. ഡബിള്‍ ബിബിള്‍ ഡിസൈനാണ് മുകളിലെ ഭാഗത്തിന് നല്കിയിരിക്കുന്നത്് സുപ്രക്ക് തികച്ചും 50:50 ഭാരത്തെ വിതരണം ചെയ്യും.
കാറിനെ നിയന്ത്രിക്കാനുള്ള എല്ലാം ക്യാബിനില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി 6.5 ഇഞ്ച് സ്ക്രിനോടുകൂടിയ കണ്ട്രോള് പാനല്‍ ഒരുക്കിയിട്ടുണ്ട്.