
തിരുവനന്തപുരം: കൊവിഡ് വ്യാപന നിയന്ത്രണത്തിനായി ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലെ നിരോധനാജ്ഞയാണ് ഇന്ന് അവസാനിക്കുന്നത്. നിരോധനാജ്ഞ തുടരണോയെന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ തീരുമാനമെടുക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പടെ ജില്ലകളില്‍ നിരോധനാജ്ഞ നീട്ടാനിടയില്ല.
രോഗവ്യാപനം കുറയുന്നതും തദ്ദേശതെരഞ്ഞെടുപ്പും കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ രോഗവ്യാപനം താരതമ്യേന ഉയര്ന്നുനില്ക്കുന്ന എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ തുടര്‍ന്നേക്കും. കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് പിഴ കുത്തനെ വര്‍ധിപ്പിക്കുന്നതടക്കം കര്‍ശന നിയന്ത്രണങ്ങള്‍ കെണ്ട് വരനാണ് സാധ്യത.