
ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നടന്ന എന്‍.ഐ.എ റെയ്ഡുകളില് അറസ്റ്റിലായ 14 പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡുകളില് പിടിയിലായവരില്‍ 14 പേരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതെന്ന് ബംഗളൂരു സിറ്റി പൊലിസ് അറിയിച്ചു.
കടുഗൊണ്ടനഹള്ളി പൊലിസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രാജ്യത്തിനെതിരേ യുദ്ധപ്രഖ്യാപനം നടത്തുക ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും പൊലിസ് അറിയിച്ചു.
അറസ്റ്റിലായവരില്‍ രണ്ടു പേര് ബംഗളൂരു നിവാസികളും മറ്റുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരെ വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് പറഞ്ഞു.
Comments are closed for this post.