2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സമസ്ത ഓൺലൈൻ ഡിപ്ലോമ കോഴ്സ് ലോഞ്ച് ചെയ്തു

കോഴിക്കോട്
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍ പൊതുജനങ്ങൾക്കായി വെള്ളിയാഴ്ചകളില്‍ നടത്തുന്ന ‘തിലാവ’ ഖുർആൻ പാരായണ പരിശീലനം നൂതനമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഓൺലൈൻ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. സമസ്ത കാര്യാലയത്തില്‍ നടന്ന മുശാവറ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ് രി മുത്തുക്കോയ തങ്ങൾ കോഴ്സ് ലോഞ്ച് ചെയ്തു.

44 മൊഡ്യൂളുകളിലായി ആറു പരീക്ഷകളും ഒരു ഫൈനൽ പരീക്ഷയും ഉൾക്കൊള്ളിച്ചതാണ് പാഠ്യപദ്ധതി. 18 വയസിനു മുകളിലുള്ള സ്ത്രീ പുരുഷന്മാർക്ക് http://skimvb.com/ എന്ന സൈറ്റ് മുഖേനയും പ്ലേസ്റ്റോറില്‍നിന്ന് SAMASTHA Online (https://play.google.com/store/apps/detailsid=com.trogon.samasthaonline) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതും 500 രൂപ ഫീസടച്ചു അഡ്മിഷൻ പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതുമാണ്. അഡ്മിഷൻ എടുത്തവരിൽനിന്ന് 30 പേർ ഉൾക്കൊള്ളുന്ന ബാച്ചുകൾക്ക് ഒരു മെന്റർ എന്ന രീതിയിൽ ഏപ്രില്‍ 20 മുതല്‍ ക്ലാസുകൾ ആരംഭിക്കും. നാലു മാസമാണ് കോഴ്സ് കാലാവധി. സ്ത്രീകള്‍ക്കു സ്ത്രീകള്‍ തന്നെ നേതൃത്വം നൽകുന്ന ലൈവ് ക്ലാസുകള്‍ ഉണ്ടായിരിക്കും. കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡിപ്ലോമ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ക്ക് 7356404904 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ് ലിയാര്‍, പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ് ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ് ലിയാര്‍, വി മൂസക്കോയ മുസ് ലിയാര്‍, ടി.എസ് ഇബ്രാഹീം മുസ് ലിയാര്‍, കെ ഹൈദര്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ് ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ് ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, കാടേരി മുഹമ്മദ് മുസ് ലിയാര്‍, മോയിന്‍കുട്ടി മാസ്റ്റര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.