സ്വന്തം ലേഖകന്‍
കോഴിക്കോട്: കെ.ബി ഗണേശ് കുമാറിനോട് കലഹിച്ച് കേരള കോണ്‍ഗ്രസ് (ബി)യിലെ ഒരു വിഭാഗം പുറത്തേക്ക്. സംസ്ഥാന ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്‍ട്ടി വിടുന്നത്. കേരള കോണ്‍ഗ്രസ് ആര് (ബി) എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യു.ഡി.എഫിനൊപ്പം നില്‍ക്കാനാണ് ഇവരുടെ നീക്കം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം പാര്‍ട്ടി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള സജീവമല്ല. ഇതേ തുടര്‍ന്ന് ഗണേശ് കുമാറാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. ഗണേശ് കുമാര്‍ തന്റെ വിശ്വസ്തര്‍ക്കു മാത്രമാണ് പരിഗണന നല്‍കുന്നതെന്നാണ് വിമതവിഭാഗം ഉന്നയിക്കുന്ന പരാതി.
പി.എസ്.സി അംഗത്തിന്റെ നിയമനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് നിയമനം നടത്തിയതെന്ന് ആക്ഷേപമുണ്ട്. ഗണേശ് കുമാറും സംഘവും പാര്‍ട്ടിയെ ഹൈജാക് ചെയ്യുകയാണെന്നാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നവരുടെ പ്രധാന ആരോപണം.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.
Comments are closed for this post.