ജീവിതശൈലിയും മറ്റുചില ചുറ്റുപാടുകളും കാരണം മരുന്നിനെ ആശ്രയിച്ച് ജീവിക്കുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രമേഹം,പ്രഷര്‍,ഹൃദ്രാഗം തുടങ്ങി പലവിധ അസുഖങ്ങളും ഒട്ടുമിക്ക മലയാളികളേയും അലട്ടുന്നുണ്ട്.
ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അസോസിയേഷനില്‍ (എ.കെ.സി.ഡി.എ) നിന്നുള്ള റിപോര്‍ട്ട് പ്രകാരം. കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് കഴിഞ്ഞവര്‍ഷം (2022) പതിനൊന്ന് ശതമാനം വര്‍ദ്ധിച്ച് 12,500 കോടി രൂപയിലെത്തി. ചുരുക്കിപറഞ്ഞാല്‍ ഒരു വര്‍ഷം കൊണ്ട് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 12,500 കോടി രൂപയുടെ മരുന്നുകള്‍.
രാജ്യത്തെ ആകെയുള്ള മരുന്ന് ഉപഭോഗത്തില്‍ അഞ്ചാമത്തെ വലിയ വിപണിയാണ് കേരളം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബംഗാള്‍ എന്നിവയാണ് കേരളത്തിന് മുന്നിലുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണെങ്കിലും കേരളീയര്‍ക്കുവേണ്ട മരുന്നിന്റെ 98 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഡയബറ്റോളജി, കാര്‍ഡിയോളജി, ന്യൂറോസൈക്യാട്രി, വിറ്റാമിന്‍ മരുന്നുകളാണ് മലയാളികള്‍ ഏറെയും കഴിക്കുന്നത്.
Comments are closed for this post.