2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നികുതി കുടിശ്ശിക അടയ്ക്കാത്ത അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്ക് പിടിവീഴുന്നു

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍നിന്ന് ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ദിവസേന സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ നികുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍.

പതിനായിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ചില വാഹനങ്ങള്‍ നികുതി അടയ്ക്കാനുണ്ട്. ഇതുസംബന്ധിച്ച് വാഹന ഉടമകള്‍ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.

നികുതി കുടിശ്ശിക തീര്‍ക്കാത്ത വാഹനങ്ങളെ ഓഗസ്റ്റ് ഒന്നുമുതല്‍ കേരളത്തില്‍ സര്‍വിസ് നടത്താന്‍ അനുവദിക്കില്ല. 2014 ഏപ്രില്‍ ഒന്നു മുതലുള്ള പുതുക്കിയ നികുതി വാഹനങ്ങള്‍ അടയ്ക്കാനുണ്ട്.

ഇത്തരം വാഹനങ്ങളെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പിടിച്ചിടും. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ കുടിശ്ശിക തീര്‍ത്ത് വാഹനങ്ങള്‍ ഓടിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.