2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചോരയൊലിച്ച് അവശയായി സഹായത്തിനായി കേണ് ബലാത്സംഗത്തിനിരയായ 12കാരി; അവള്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച് നാട്ടുകാര്‍, ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശില്‍

ചോരയൊലിച്ച് അവശയായി സഹായത്തിനായി കേണ് ബലാത്സംഗത്തിനിരയായ 12കാരി; അവള്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച് നാട്ടുകാര്‍, ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശില്‍

ഉജ്ജെയ്ന്‍: ചോരയൊലിപ്പിച്ച് അവശയായി സഹായത്തിനായി വീടുകളുടെ വാതിലുകള്‍ മുട്ടി തെരുവിലൂടെ അലയുന്ന പെണ്‍കുട്ടി. അതിക്രൂരമായ ബലാത്സംഗത്തിനിരയായ അവള്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുന്ന നാട്ടുകാര്‍. ചിലരവളെ ആട്ടിപ്പായിക്കുന്നുമുണ്ട്. ഇത് ഏതെങ്കിലും സിനിമയില്‍ നിന്നുള്ള രംഗമല്ല. ‘ബേട്ടി ബചാവോ’ മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ളതാണ് രംഗം. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

അര്‍ധ നഗ്‌നയായി ചോരയൊലിക്കുന്ന നിലയില്‍ പെണ്‍കുട്ടി സഹായത്തിനായി വീടുകളുടെ വാതിലുകള്‍ മുട്ടി അലയുന്നതാണ് ദൃശ്യങ്ങളില്‍. മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബദ്‌നഗര്‍ റോഡിലാണ് നാടിനെ നടുക്കിയ സംഭവം. എന്നാല്‍ അവള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാവുന്നില്ല. എല്ലാവരും അവള്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ്. ഇതിനിടെ ഒരാള്‍ കുട്ടിയെ ആട്ടിയോടിക്കുന്നതും ദൃശ്യത്തില്‍ കാണാം.

ഒടുവില്‍ സമീപത്തെ ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ പുരോഹിതന്മാരാണ് സഹായിക്കുകയും ഉടന്‍ തന്നെ ജില്ല ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. വൈദ്യപരിശോധനയില്‍ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. പരുക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്ര അധികൃതര്‍ അറിയിച്ചു.

   

അതിനിടെ കുട്ടിക്ക് രക്തം ആവശ്യമായി വന്നിരുന്നു. പൊലിസുകാരന്‍ തന്നെയാണ് രക്തം നല്‍കിയത്. കുട്ടിയുടെ പേരുവിവരങ്ങള്‍ പൊലിസ് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

പൊലിസ് പിഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി ഉജ്ജെയ്ന്‍ പൊലീസ് മേധാവി സചിന്‍ ശര്‍മ അറിയിച്ചു.

എവിടെ നിന്നാണ് വരുന്നതെന്നതിനെ കുറിച്ച് കുട്ടി വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും സംസാരത്തില്‍നിന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജാണ് സ്വദേശമെന്ന് സംശയിക്കുന്നതായും പൊലിസ് വ്യക്തമാക്കി.

ഏതായാലും അതിക്രൂരമായ ഈ സംഭവം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബി.ജെ.പി സര്‍ക്കാറിനെ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ കൊണ്ടു വന്നിരിക്കുകയാണ്. 2019ലും 2021ലും കാണാതാവുന്ന സ്ത്രീകളുടേും പെണ്‍കുട്ടികളുടേയും എണ്ണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു മധ്യപ്രദേശും മഹാരാഷ്ട്രയും. 2021ല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മധ്യപ്രദേശിലാണ്. 6,462. അതില്‍ പകുതിയിലേറെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികലായിരുന്നു ഇരകള്‍. സംസ്ഥനത്ത് ദിവസം 18 ബലാത്സംഗങ്ങള്‍ നടക്കുന്നു എന്നാണ് കണക്ക്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.