റിയോ ഡി ജനീറോ: ആമസോണില്‍ ചെറുവിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. 12 വിനോദസഞ്ചാരികളും 2 ജീവനക്കാരുമാണ് മരിച്ചത്. ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. ആമസോണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബാഴ്‌സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. അതേസമയം അപകടകാരണം അടക്കം കണ്ടെത്തിയിട്ടില്ല.
ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ എംബ്രയര്‍ നിര്‍മിച്ച ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ട വിമാനം. ഈ വിമാനത്തില്‍ പതിനെട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. മനാസില്‍ നിന്ന് ബാഴ്‌സലോസിലേക്കുള്ള 90 മിനുട്ട് നീണ്ട യാത്രയിലായിരുന്നു വിമാനം. ആമസോണാസ് ഗവര്‍ണര്‍ വില്‍സന്‍ ലിമ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആവശ്യമായ സഹായം തന്റെ ടീം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.