2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മഹാരാഷ്ട്രയിലെ എക്‌സ്പ്രസ് വേയില്‍ മിനിബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 12 മരണം; 23 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ എക്‌സ്പ്രസ് വേയില്‍ മിനിബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 12 മരണം; 23 പേര്‍ക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്‌സ്പ്രസ് വേയില്‍ മിനിബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 12 മരണം. 23 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

സൈലാനി ബാബ ദര്‍ഗയില്‍ നിന്ന് തീര്‍ഥാടനം കഴിഞ്ഞ് നാസികിലേക്ക് വരികയായിരുന്ന ട്രാവലറാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് വൈജാപുര്‍ ജംബാര്‍ ടോള്‍ ബൂത്തിന് സമീപം നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (പിഎംഎന്‍ആര്‍എഫ്) നിന്ന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.