ഗ്വാളിയാര്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും പുതുതായി 12 ചീറ്റകളെക്കൂടി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ എത്തിച്ചു. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസറ്റര്‍ ചരക്ക് വിമാനത്തിലാണ് വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ നിന്ന് ഇവയെ വ്യോമസേനയുടെ മൂന്ന് ഹെലിക്കോപ്റ്ററുകളില്‍ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചു.
ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണുള്ളത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും ചേര്‍ന്ന് ചീറ്റകളെ ദേശീയോദ്യാനത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് തുറന്നുവിടും. ചീറ്റകള്‍ക്കായി 10 ക്വാറന്റൈന്‍ കൂടുകളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മാസം ചീറ്റകളെ ക്വാറന്റൈനില്‍ താമസിപ്പിക്കും.
നിലവില്‍ കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്ന് എത്തിച്ച എട്ട് ചീറ്റകളാണ് ഉള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവയെക്കൂടെ ഇവിടെ എത്തിക്കുന്നതോടെ ആകെ ചീറ്റകളുടെ എണ്ണം 20 ആവും.
Comments are closed for this post.