തിരുവനന്തപുരം: ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളിലെ പോളിങ് ബൂത്തുകള്‍ ഇന്ന് അണുവിമുക്തമാക്കും. അഞ്ചു ജില്ലകളിലായി ആകെ 11,225 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തിരുവനന്തപുരം 3281, കൊല്ലം 2761, പത്തനംതിട്ട 1459, ആലപ്പുഴ 2271, ഇടുക്കി 1453 എന്നിങ്ങനെയാണ് ബൂത്തുകളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള എണ്ണം. ഇന്ന് പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ക്കൊപ്പം സുരക്ഷാ സംവിധാനങ്ങളും വിതരണം ചെയ്യും. വോട്ടെടുപ്പ് സമയത്ത് പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ എന്നിവ ഉപയോഗിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരിച്ചറിയല്‍ രേഖകള്‍
ഇവയൊക്കെ
വോട്ട് ചെയ്യാനെത്തുന്നവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നു തെരഞ്ഞെടുപ്പ് തിയതിക്ക് ആറുമാസ കാലയളവിനു മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയില്‍ കരുതണം. വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.