
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് പതിനൊന്ന് പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 107 ആയി ഉയര്‍ന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു. പുതുതായി 942 പേര്‍ക്കാണ് ഇന്ന രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 251 പേരും ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4561 ആയി.
സമ്പര്‍ക്കം കാരണമാണ് മുഴുവന്‍ പേര്‍ക്കും രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പുതിയ രോഗികളില്‍ 331 പേര് ഫര്‍വാനിയ പ്രദേശത്തെ താമസക്കാരാണ്. ഇവര്‍ക്ക് പുറമെ ഹവല്ലിയയില് 155 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 239 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 88 പേര്‍ക്കും ജഹറയില് നിന്നുള്ള 129 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ ഏരിയ അടിസ്ഥാനമാക്കിയുള്ള വിവരം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4712 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതുവരെ 240716 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു.
تعلن #وزارة_الصحة عن تأكيد إصابة 942 حالة جديدة، وتسجيل 203 حالة شفاء، و 11 حالة وفاة جديدة بـ #فيروس_كورونا_المستجدّ COVID19 ، ليصبح إجمالي عدد الحالات 13802 حالة pic.twitter.com/ZX5i8uNjaj
— وزارة الصحة – الكويت (@KUWAIT_MOH) May 16, 2020
പുതുതായി 203 പേര് കൂടി രോഗം ഭേതമായി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3843 ആയി. നിലവില്‍ 9852 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 169 പേര് തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താ സമ്മേളനത്തില്‍ കുന യോട് പറഞ്ഞു.
Comments are closed for this post.