
ന്യൂഡൽഹി: 11 മലയാളികൾക്ക് രാഷ്ട്രപതിയുടെ പൊലിസ് മെഡൽ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ സ്പെഷല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്.പി ആമോസ് മാമ്മനാണ് വിശിഷ്ടസേവനത്തിനുള്ള മെഡൽ ലഭിച്ചത്.
സ്ത്യുത്യര്‍ഹ സേവനത്തിനുളള പുരസ്കാരത്തിന് 10 പേരും അർഹരായി. പി. പ്രകാശ് (ഐ.ജി, ഇന്റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, കാബിനറ്റ് സെക്രട്ടേറിയറ്റ്, ഡല്‍ഹി), കെ.കെ. മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈം ബ്രാഞ്ച് കോഴിക്കോട്, വയനാട്), എസ്. ഷംസുദ്ദീന് (ഡിവൈ.എസ്.പി, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാര്‍ (ഡിവൈ.എസ്.പി, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്), കെ.വി. പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ. രാജേന്ദ്രന് (എസ്.ഐ, കേരള പൊലീസ് അക്കാദമി), സി.പി.കെ. ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന് നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു – 2), അപര്‍ണ ലവകുമാര് (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്, തൃശൂര്‍ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പൊലിസ് മെഡൽ ലഭിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊലിസ് മെഡലുകളില്‍ ധീരതക്കുള്ള 140 മെഡലും വിശിഷ്ട സേവനത്തിനുള്ള 93ഉം സ്തുത്യര്‍ഹ സേവനത്തിനുള്ള 668 മെഡലുകളുമുണ്ട്.
Comments are closed for this post.