2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പത്താം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ 63,200 രൂപ വരെ ശമ്പളം നേടാന്‍ അവസരം

പത്താം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ 63,200 രൂപ വരെ ശമ്പളം നേടാന്‍ അവസരം

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി നേടി കേന്ദ്ര സര്‍വ്വീസിലേക്ക് കയറിപ്പറ്റാനൊരു സുവര്‍ണാവസരം. ഇന്ത്യന്‍ ഡിഫന്‍സ് മിനിസ്ട്രിക്ക് കീഴില്‍ ഫയര്‍മാന്‍ തസ്തികയിലേക്കാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെയുള്ള പതിനഞ്ച് ഒഴിവുകളിലേക്കായി നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍മി എയര്‍ ഡിഫന്‍സ് കോളജ് (c/o 99) ലേക്കാണ് നിയമനം. എഴുത്ത് പരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ്, അഭിമുഖം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ്.

പോസ്റ്റ്& ഒഴിവുകള്‍
ഫയര്‍മാന്‍ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 15 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനറല്‍-7, എസ്.സി-2, എസ്.ടി-1, ഒ.ബി.സി-4, എക്‌സ് സര്‍വ്വീസ് മെന്‍- 1 എന്നിങ്ങനെയാണ് ഒഴിവുകള്‍ റിസര്‍വ് ചെയ്തിരിക്കുന്നത്.

   

പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 32 വയസ് വരെയും, ഒ.ബി.സിക്കാര്‍ക്ക് 30 വയസ് വരെയും, മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിയമാനുസൃതമായ വയസിളവും ലഭിക്കും.

യോഗ്യത
ഫയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സിയാണ്. ഉയര്‍ന്ന കായിക ക്ഷമത ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സംസ്ഥാന അഗ്നിശമന സേനയുടെയോ, അല്ലെങ്കില്‍ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെയോ കീഴില്‍ അഗ്നിശമന സേനയില്‍ പ്രവേശനം നേടിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍ഗണന ലഭിക്കുന്നതാണ്. മാത്രമല്ല എല്ലാത്തരം എക്സ്റ്റിംഗുഷറുകള്‍, ഹോസ് ഫിറ്റിംഗുകള്‍, അഗ്‌നിശമന ഉപകരണങ്ങള്‍, ഫയര്‍ എഞ്ചിനുകള്‍, ട്രെയിനര്‍ ഫയര്‍ പമ്പുകള്‍, ഫോം ബ്രാഞ്ചുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗവും പരിപാലനവും ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞിരിക്കുന്നതും അഭികാമ്യം.

ശാരീരിക യോഗ്യത
നീളം: 165 സെ.മീ,
നെഞ്ചളവ്: 81.5 സെ.മീ
നെഞ്ച് എക്‌സ്പാന്‍ഷന്‍: 5 സെ.മീ
തൂക്കം: 50 കി.ഗ്രാം

എസ്.ടി വിഭാഗക്കാര്‍ക്ക് ശാരീരിക യോഗ്യതയില്‍ നിയമാനുസൃതമായ ഇളവുകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ശാരീരിക ക്ഷമത പരീക്ഷയും ഉണ്ടായിരിക്കും.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 19,900 മുതല്‍ 63,200 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മന്ത്രാലയം പുറത്തുവിട്ട നോട്ടിഫിക്കേഷന്‍ കൃത്യമായി വായിച്ച് മനസിലാക്കി അപേക്ഷ സമര്‍പ്പിക്കുക. വെബ്‌സൈറ്റില്‍ തന്നിരിക്കുന്ന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ചതിന് ശേഷം, Commandant, Army Air Defence Collage, Golabanfha (PO) Ganjan (district), Odisha-761 052 എന്ന വിലാസത്തില്‍ സാധാരണ തപാല്‍ മുഖേന അയക്കണം. എന്‍വലപിന് മുകളില്‍ പോസ്റ്റും, കാറ്റഗറിയും, സംവരണ വിഭാഗം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ഔദ്യോഗിക നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനുമായി ഈ https://studycafe.in/wp-content/uploads/2023/10/Ministry-of-defence-recruitment-2023-pdf.pdf സന്ദര്‍ശിക്കുക.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.