തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആര്‍.എസ് (ദേവു15) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖി ശ്രീ.
കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ഥിനിയാണ് രാഖിശ്രീ. അന്ന് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടുകയും ചെയ്തിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.
Comments are closed for this post.