ചെന്നൈ: തമിഴ്‌നാട്ടിലെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1,000 രൂപ നൽകുന്ന സഹായ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഫെബ്രുവരി 27-ന് നടക്കുന്ന ഈറോഡ് (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെ. പറഞ്ഞ വാഗ്ദാനങ്ങളോ പ്രഖ്യാപനങ്ങളോ നടപ്പിലാക്കുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1,000 രൂപ നൽകുമെന്നാണ് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇത്, തീർച്ചയായും നടപ്പാക്കും. പദ്ധതി നടപ്പാക്കുന്ന തീയതി മാർച്ചിൽ ബജറ്റിൽ പ്രഖ്യാപിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 85 ശതമാനവും നടപ്പാക്കിയെന്നും ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ നടപ്പാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
Comments are closed for this post.