2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

100 മാതൃകാ സംരംഭകര്‍: ഫൈസല്‍ ഇബ്രാഹിമിന്റെ ‘ഇംപാക്റ്റിംഗ് ഓണ്‍ട്രപ്രണേഴ്‌സ്’ ലോഗോ പ്രകാശനം ചെയ്തു

   

ദുബായ്: 100 മാതൃകാ സംരംഭകരെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോ പരമ്പരയായ ‘ഇംപാക്റ്റിംഗ് ഓണ്‍ട്രപ്രണേഴ്‌സ്’ ലോഗോ പ്രകാശനം ലണ്ടനില്‍ നടന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് എംപി വീരേന്ദ്ര ശര്‍മയാണ് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചത്. ഐപിഎ ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ട്പാക്ക്, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദുബായിലെ സംരംഭകനും ചാവക്കാട് സ്വദേശിയുമാണ് വീഡിയോ അണിയിച്ചൊരുക്കുന്ന ഫൈസല്‍ ഇബ്രാഹിം. സംരംഭക കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്റെ യുകെ നിക്ഷേപക സാധ്യതാ യോഗത്തിലാണ് പ്രകാശനം നടന്നത്.
100 പ്രചോദനാത്മ ക സംരംഭക കഥകള്‍ അവതരിപ്പിക്കുക, അവര്‍ അതിജീവിച്ച വെല്ലുവിളികളിലേക്കും നേട്ടങ്ങളിലേക്കും വെളിച്ചം വീശുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭകരാണ് യഥാര്‍ത്ഥ ഹീറോസ്.
അവരുടെ വിജയ ഗാഥകള്‍ പങ്കിട്ട് അതുവഴി വ്യക്തികളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും കഴിയും. സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ പങ്കിടുന്ന ഈ വീഡിയോ പരമ്പര സംരംഭകരുടെ ശ്രദ്ധേയമായ യാത്രകളെ സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അവരെ അടയാളപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഫൈസല്‍ വ്യക്തമാക്കി. ഇതിനകം തന്നെ ഇരുപതിലധികം ഹ്രസ്വ വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഫ്രീസോണ്‍ കണ്‍സള്‍ട്ടന്‍സി, ബ്രെയിന്‍ സിറ്റി, ഇംഗ്‌ളീഷ് വൈസ്, കാമറൂണ്‍ മീഡിയ പ്രൊഡക്ഷന്‍ എന്നീ സംരംഭങ്ങളുടെ സഹസ്ഥാപകനാണ് ഫൈസല്‍ ഇബ്രാഹിം. മൂന്ന് പതിറ്റാണ്ട് പ്രവാസിയായിരുന്ന തൃശ്ശൂര്‍ അടിതിരുത്തി സ്വദേശി അമ്പലത്ത് വീട്ടില്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ് 38കാരനായ ഫൈസല്‍ ഇബ്രാഹിം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.