2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

16ാം വയസില്‍ 100 കോടി ആസ്തിയുള്ള കമ്പനി മുതലാളി; ഇന്ത്യന്‍ കൗമാരക്കാരിയുടെ കണ്ണഞ്ചപ്പിക്കുന്ന ജീവിത കഥ

16ാം വയസില്‍ 100 കോടി ആസ്തിയുള്ള കമ്പനി മുതലാളി; ഇന്ത്യന്‍ കൗമാരക്കാരിയുടെ കണ്ണഞ്ചപ്പിക്കുന്ന ജീവിത കഥ

ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി ബിസിനസ് ആരംഭിക്കുക, ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്നെ കമ്പനിയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നാക്കി മാറ്റുക. അതും 100 കോടി ആസ്തിയുള്ള കമ്പനി. ആര്‍ക്കും അസാധ്യമെന്ന് കരുതാവുന്ന കാര്യം നേടിയെടുത്ത 16 വയസുകാരിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

പറഞ്ഞ് വരുന്നത് പ്രഞ്ജലി അവസ്തിയെന്ന ഇന്ത്യക്കാരിയെ കുറിച്ചാണ്. 15ാം വയസില്‍ തുടങ്ങിയ ഗവേഷകര്‍ക്കാവശ്യമായ ഡാറ്റ എക്‌സ്ട്രാക്ഷനു മായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന പ്രഞ്ജലിയുടെ കമ്പനി ഉലഹ്.അശ യുടെ നിലവിലെ ആസ്തി ഏകദേശം 100 കോടിക്കടുത്താണ്. 10 തൊഴിലാളികള്‍ മാത്രം പണിയെടുക്കുന്ന സ്ഥാപനം എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടെക് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. 2022 ജനുവരിയില്‍ 3.7 കോടി മൂലധനം ഉപയോഗിച്ച് ആരംഭിച്ച കമ്പനിയാണ് ഇന്ന് കണ്ണഞ്ചപ്പിക്കുന്ന വളര്‍ച്ചയോടെ ലോകം കീഴടക്കുന്നത്.

പ്രഞ്ജലിക്ക് 11 വയസുള്ളപ്പോഴാണ് അവളുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കുടിയേറുന്നത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു പ്രഞ്ജലിയുടെ അച്ഛന്‍. അദ്ദേഹം 7 വയസുമുതല്‍ അവളെ കോഡിങ് പഠിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് മാറിയതോടെയാണ് പ്രഞ്ജലിയുടെ തലവര തെളിഞ്ഞത്. അവിടെ ഗണിതത്തിലും കമ്പ്യൂട്ടര്‍ സയന്‍സിലും പഠനം പൂര്‍ത്തിയാക്കിയ അവള്‍ പിന്നീട് ഫ്‌ളോറിഡ ഇന്റേണല്‍ യൂണിവേഴ്‌സിറ്റി ലാബില്‍ ഇന്റേണ്‍ ആയി ചേര്‍ന്നു. ഈ സമയത്താണ് ഡാറ്റ സെര്‍ച്ചിങ്ങിലും കോഡിങ്ങിലും കൂടുതല്‍ സാധ്യതകള്‍ തന്നെ ആകര്‍ഷിച്ചതെന്ന് പ്രഞ്ജലി ബിസിനസ് ഇന്‍സൈഡറോട് പറഞ്ഞു.

   

എന്നാല്‍ 2020ല്‍ ഓപ്പണ്‍ എ.ഐ ചാറ്റ് ജിപിടി-3 ബീറ്റാ പതിപ്പ് പുറത്തിറക്കിയതോടെ പ്രഞ്ജലി തന്റെ സാധ്യതകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് തിരയാന്‍ തുടങ്ങി. 2021ല്‍ ഒരു കമ്പനിയുടെ ആക്‌സിലേറ്റര്‍ പ്രോഗ്രാമിന് ചേര്‍ന്ന പ്രഞ്ജലി സോഫ്റ്റ് വെയര്‍ സൗജന്യമായി ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രൊഡക്ട് ഹണ്ടില്‍ വെച്ച് ഉലഹ്.അക യുട ബീറ്റാ പതിപ്പ് പുറത്തിറക്കി. ഹൈസ്‌കൂളില്‍ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് അവളുടെ മാതാപിതാക്കളും കട്ടക്ക് നിന്നതോടെ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമായി.

ഇന്റര്‍നെറ്റില്‍ ദിനംപ്രതിയെന്നോണം കൂടുതല്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ശരിയും തെറ്റുമുണ്ടാകാം. ശരിയായ കാര്യങ്ങള്‍ കൂടുതല്‍ കൃത്യമായി കണ്ടെത്തുന്നതിന് ആളുകള്‍ പലപ്പോഴും ബുദ്ധിമുട്ടാറാണ് പതിവ്. ഇതിന് പരിഹാരമെന്നോണം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്ന പ്രോഗ്രാമാണ് ഉലഹ്.അക മുന്നോട്ട് വെക്കുന്നത്.

ആക്‌സിലേറ്റര്‍ പ്രോഗ്രാമിലൂടെയാണ് തന്റെ സംരംഭത്തിന് ആദ്യ നിക്ഷേപം കണ്ടെത്താനായിയെന്നും നെറ്റ്‌വര്‍ക്ക് നിര്‍മ്മിക്കാന്‍ സഹായകമായെന്നും അവര്‍ ബിസിനസ് ഇന്‍സൈഡറിനോട് പറഞ്ഞു. തന്റെ സംരംഭത്തിന്റെ ആദ്യ എഞ്ചിനീയറെ നിയമിച്ചതും ആക്‌സിലേറ്റര്‍ പ്രോഗ്രാമില്‍ നിന്നാണ്.

സംഗതി ക്ലിക്കായതോടെ കമ്പനിയുടെ വിറ്റുവരവും ആകാശം തൊട്ടു. നിലവില്‍ 100 കോടിക്കടുത്താണ് പ്രഞ്ജലിയുടെ കമ്പനിയുടെ ആസ്തി. ഇതോടെ തല്‍ക്കാലെ കോളജ് പഠനത്തിന് അവധികൊടുത്ത് പൂര്‍ണ്ണമായും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തല്‍ക്കാലം പ്രഞ്ജലിയുടെ തീരുമാനം. എന്നാല്‍ നിയമവും മനഃശാസ്ത്രവും പോലുള്ള ബിസിനസിനസിനാവശ്യമായ വൈദഗ്ദ്യം പഠിയ്ക്കാന്‍ കോളേജില്‍പ്പോകുമെന്നും പ്രഞ്ജലി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.