2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

100 കുപ്പി വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയില്‍

ചങ്ങനാശേരി: 100 കുപ്പി വിദേശമദ്യവുമായി തമിഴ്‌നാട് സ്വദേശി ചങ്ങനാശേരിയില്‍ പൊലിസ് പിടിയില്‍. തൂത്തുക്കുടി ഞാനിയാര്‍ കുടിയിരിപ്പ്, ഊരാണ്‍മ ഒണ്‍ട്രി ഡോര്‍നമ്പര്‍ 22ല്‍ രാധാകൃഷ്ണന്‍ കണ്ണന്‍ (37) ആണ് കോട്ടയം ജില്ലാ പൊലിസ് മേധാവിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.
ഡ്രൈഡേ ദിനത്തില്‍ കൂടുതല്‍ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് ചില്ലറയായി വില്‍ക്കുന്നതിനായി ബിവറേജ് ഷോപ്പില്‍നിന്നും പലപ്പോഴായി വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു പിടികൂടിയ മദ്യം. ആറുമാസമായി ചങ്ങനാശേരി പെരുന്ന പുതുപ്പറമ്പില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് എന്നയാളുടെ വീട്ടില്‍ വിറക് വില്‍പ്പനയില്‍ സഹായി ആയി നില്‍ക്കുകയായിരുന്നു പിടിയിലായ രാധാകൃഷ്ണന്‍. ഷാഹുല്‍ ഹമീദിന്റെ വീട്ടുവളപ്പിലെ ആള്‍ത്താമസമില്ലാത്ത മുറിയില്‍ നിന്നാണ് മദ്യം കണ്ടെത്തി യത്. കോട്ടയം ജില്ലാ പൊലിസ് മേധാവി നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡി.വൈ.എസ്.പി എന്‍. രാജന്റെ നേതൃത്വത്തില്‍ സി.ഐ ഗോപകുമാര്‍, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ സുധീപ്, ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സിബിച്ചന്‍ ജോസഫ്, അന്‍സാരി, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.