
ഹൈദരാബാദ്: മദ്യലഹരിയില്‍ വിദ്യാര്‍ഥി ഓടിച്ച കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന് പത്തു വയസുകാരി മരിച്ചു. ഹൈദരാബാദ് സ്വദേശി രമ്യയാണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രമ്യ ഒരാഴ്ച്ചയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
പുതിയ സ്കൂളിലെ ആദ്യ ദിവസം കഴിഞ്ഞ് കുടുംബത്തോടൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. എതിര് ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ കാര്‍ രമ്യ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രമ്യയുടെ അമ്മാവന് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രമ്യയുടെ അമ്മയേയും മറ്റൊരു അമ്മാവനും മുത്തച്ഛനേയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തശ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൈദരാബാദിലെ 20 വയസുകാരനായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് എതിരെ വന്ന കാറോടിച്ചിരുന്നത്. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം അഞ്ച് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.കാര്‍ ഓടിച്ചയാള്‍ക്ക് ഡ്രൈവിഗ് ലൈസന്‍സ് പോലും ഉണ്ടായിരുന്നില്ല. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.