2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 10 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ റംബാനിലാണ് അപകടമുണ്ടായത്.

കരസേനയുടേയും പൊലിസിന്റെയും സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തുരങ്കത്തിനടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും റംബാന്‍ ഡപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. തുരങ്കത്തിന്റെ 40 മീറ്ററോളം ഉള്ളില്‍ ആയിരുന്നു അപകടം ഉണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.