അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുളള നടപടികളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡീസല്‍ വാഹനങ്ങള്‍, ജനറേറ്ററുകള്‍ എന്നിവക്ക് 10 ശതമാനത്തോളം ജി.എസ്.ടി വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്ക്കരി. ഡീസലിനോട് വിട പറയൂ. ദയവായി അവയുടെ നിര്‍മ്മാണം നിര്‍ത്തൂ, അല്ലാത്തപക്ഷം ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടാകും വിധം തങ്ങള്‍ നികുതി വര്‍ധിപ്പിക്കും എന്ന് ന്യൂഡല്‍ഹിയില്‍ നടന്ന 63 ാമത് വാര്‍ഷിക സിയാം കണ്‍വെന്‍ഷനില്‍ സംസാരിക്കവെ നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കിയിട്ടുണ്ട്.
അപകടകരമായ ഇന്ധനം എന്നാണ് ഡീസലിനെ നിതിന്‍ ഗഡ്ക്കരി വിശേഷിപ്പിച്ചിരിക്കുന്നത്.രാജ്യത്ത് നിലവില്‍ ഡീസല്‍ കാറുകളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്. മാരുതി, ഹോണ്ട,സുസുക്കി തുടങ്ങിയ വാഹന നിര്‍മ്മാണ ഭീമന്‍മാര്‍ ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിയതോടെയാണ് ഈ കുറവ് വന്നിരിക്കുന്നത്.ഡീസലിന് പകരമായി എഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍, CNG എന്നിങ്ങനെ മറ്റ് ഇക്കോ ഫ്രണ്ട്‌ലി ഫ്യുവലുകളും ഇവികളും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട് എങ്കിലും ഇവയ്ക്ക് ഡീസലിന്റെ പെര്‍ഫോമെന്‍സ് ലഭിക്കുമോയെന്ന കാര്യത്തില്‍ വലിയ സംശയവും ആശങ്കയുമാണ് പൊതുജനത്തിനുളളത്.
Content Highlights:10 percent gst hike on diesel car to central govt order
Comments are closed for this post.