2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിരമിച്ചവര്‍ക്ക് ഉടന്‍ പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണം; കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി

കൊച്ചി: കോടതിയെ സമീപിച്ച 88 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവര്‍ക്കാണ് അനുകൂല്യം നല്‍കേണ്ടത്. ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള മുഴുവന്‍ പേര്‍ക്കും സമാശ്വാസമായി ഒരു ലക്ഷം നല്‍കാമെന്ന കെ.എസ്.ആര്‍ ടി സി യുടെ നിലപാട് കോടതി രേഖപ്പെടുത്തിയെങ്കിലും ഇതില്‍ തീരുമാനമായിട്ടില്ല. അനുകൂല്യം വിതരണം ചെയ്യാന്‍ കൈയ്യില്‍ പണം ഇല്ലെന്നു കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

908 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് ഇനിയും സര്‍ക്കാര്‍ പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യാത്തത്. ഇതില്‍ 88 പേരാണ് കോടതിയെ സമീപിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.