2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങാന്‍ പാത്രം കൊണ്ടുപോയാല്‍ 10% ഡിസ്‌കൗണ്ട് നല്‍കാന്‍ നീക്കം

ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങാന്‍ പാത്രം കൊണ്ടുപോയാല്‍ 10% ഡിസ്‌കൗണ്ട്

   

ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ ചെയ്തു നല്‍കുന്നതില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍. പാഴ്‌സല്‍ നല്‍കുന്നതിന് പാത്രങ്ങള്‍ ഉപഭോക്താവ് കൊണ്ടുവന്നാല്‍ ഡിസ്‌കൗണ്ട് നല്‍കുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്.

ഫുഡ്‌ഗ്രേഡ് കണ്ടെയ്‌നര്‍ പോലെയുള്ള പാക്കിംഗ് ഉത്പന്നങ്ങള്‍ക്ക് വില കൂടുതലായ പശ്ചാത്തലത്തിലാണ് സ്വന്തമായി പാത്രങ്ങളുമായി വരുന്നവര്‍ക്ക് ഡിസ്‌കൗണ്ട് പരിഗണിക്കുന്നത്.

പാഴ്‌സലുകള്‍ക്കായി പ്ലാസ്റ്റിക് ഒഴിവാക്കി ഒരേ തരം പാത്രങ്ങള്‍ ഹോട്ടലുകളില്‍ നടപ്പാക്കുന്നത് പരിഗണിക്കും. ഇതിനായി പാത്രങ്ങളും കണ്ടെയ്‌നറുകളും നിര്‍മിക്കുന്ന ഉത്പാദകരുമായി സഹകരിക്കും. ഈ പാത്രം ഒരു ഹോട്ടലില്‍നിന്ന് വാങ്ങി സംസ്ഥാനത്തെ മറ്റേതൊരു ഹോട്ടലില്‍ തിരികെ നല്‍കിയാലും പാത്രത്തിന്റെ വില ആ ഹോട്ടലില്‍നിന്ന് മടക്കി നല്‍കുന്ന പദ്ധതി കേരള ഹോട്ടല്‍ ആന്‍ഡ്‌ െറസ്റ്റോറന്റ് അസോസിയേഷന്‍ ആവിഷ്‌കരിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.